ഖത്തറില്‍ പോക്കറ്റടിച്ച എട്ട് യുവാക്കള്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ പോക്കറ്റടിച്ച എട്ട് യുവാക്കളെ ക്രിമിനല്‍ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ സ്വദേശികളായ എട്ടുപേരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്ത് പോക്കറ്റടി സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിച്ചതോടെയാണ് പ്രതികളെ കുടുക്കാന്‍ പ്രത്യേക സുരക്ഷാസംഘത്തെ ഇവിടെ നിയമിച്ചത്. ഈ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളില്‍ നിന്നും നിരവധി മോഷണ മുതലുകളും പിടിച്ചെടുത്തിട്ടുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

ബസ് സ്റ്റേഷനുകള്‍, പച്ചക്കറി ഫിഷ് മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലും മാളുകളിലും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള മോഷണം നടക്കുകയാണെങ്കില്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top