വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കമായി

It was the beginning of the vaccination mission

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് തുടക്കമായി.പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച പകല്‍ 10.30 ന് വീഡിയോ കോണ്‍ഫ്രറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യം കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ ദിവസം. ഇന്ന് തുടക്കമാകുന്നത് ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നേട്ടത്തിന് പിന്നിലെ ശാസ്ത്രജ്ഞന്‍മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മൂന്ന് കോടി പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും രണ്ടാം ഘട്ട വാക്‌സിന്‍ വിതരണവും സൗജന്യമായി നല്‍കുമെന്നും രണ്ടാമത്തെ ഡോസ് വാക്‌സിനും എല്ലാവരും എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൂര്‍ണ പ്രതിരോധം കൈവരിക്കുന്നത് രണ്ടാം ഘട്ടത്തിന് ശേഷം മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്താകെ മൂവായിരത്തിലധികം വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരടക്കം മൂന്ന്‌കോടി പേര്‍ക്കാണ് മുന്‍ഗണന.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •