സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായി

കൊച്ചി:സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായി.മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് ലഭിച്ചെന്ന് സിനിമാ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. വൈകുന്നേരം കൊച്ചിയില്‍ തിയറ്റര്‍ തുറക്കുന്നത് സംബന്ധിച്ച് ഫിലം ചേംബര്‍ പ്രഖ്യാപനം നടത്തും.

ജനുവരി 5 ന് തിയേറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഇളവുകളുടെ കാര്യത്തില്‍ തീരുമാനമാകാതെ പ്രദര്‍ശനം തുടങ്ങില്ലെന്ന നിലപാടിലായിരുന്നു സിനിമ സംഘടനകള്‍.

തിയേറ്ററുകള്‍ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജിനൊപ്പം വിനനോദ നികുതിയില്‍ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.

50 ശതമാനം കാണികളുമായി പ്രദര്‍ശനം നടത്തുമ്പോള്‍ വരുമാന നഷ്ടമുണ്ടാകും .സെക്കന്റ് ഷോ നഷ്ടമാകുന്നത് ഒഴിവാക്കാന്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെ മാത്രം പ്രര്‍ത്തനമെന്ന തീരുമാനം പുനപരിശോധിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top