ട്രെയിന്‍ തീയിട്ട സംഭവം ;നോയിഡ സ്വദേശിയെന്ന് സൂചന; അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസില്‍ തീയിട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പിടിയിലായത് നൊയിഡ സ്വദേശിയാണെന്ന് സംശയിക്കുന്നു.ഇയാളെ ചോദ്യം ചെയ്തുവരികയാണ് ഇതിനുശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവു.

പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടതിനെതുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ സംബന്ധിച്ച് കൂടുതല്‍ വിവരം ലഭിച്ചതെന്നാണ് വിവരം.

അന്വേഷണത്തിനായി  18 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിയിലെത്താന്‍ കഴിയുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കണ്ണൂരിലെത്തിയ ഡിജിപി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top