‘ആസൂത്രണം ചെയ്‌തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം’:മഞ്ജു വാര്യർ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിയായവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും ആസൂത്രണം ചെയ്തവർ പുറത്ത് പക ൽവെളിച്ചത്തിലുണ്ടെ ന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെ ന്നും നടി മഞ്ജു വാര്യർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതികരണം. ആസൂത്രണംചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാലേ, അതിജീവിതയ്ക്കുള്ള നീതി പൂർണമാകൂവെന്നും അന്നും ഇന്നും എന്നും അതിജീവതയ് ക്കൊപ്പമാണെന്നും മഞ്ജു വാര്യർ കുറിച്ചു.

“ബഹുമാനപ്പെട്ട കോടതി യോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമാ യി നടപ്പായെന്ന് പറയാനാകില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടി ട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. പൊലീസിലും നിയമ സംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതുകൂടി കണ്ടെത്തിയേ തീരൂ.

ഇത് അവൾക്കുവേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യർക്കുംകൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരു. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം” – മഞ്ജു വാര്യർ കുറിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top