ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും

തിരുവനന്തപുരം : ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. 63 ലക്ഷത്തിലേറെ പേർക്ക് രണ്ടായിരം രൂപ വീതം ലഭിക്കും. ഇതിനായി 1055 കോടി രൂപ തെരഞ്ഞെടുപ്പിനുമുമ്പു തന്നെ ധനവകുപ്പ് അനുവദി ച്ചിരുന്നു.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാ ങ്കുകൾ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുൻ കൂർ അനുവദിച്ചിട്ടുണ്ട്.

നവംബർ മുതലാണ് രണ്ടായിരം രൂപയാക്കി വർധിപ്പിച്ചത്. നവംബറിലെ പെൻഷൻ 20മുതൽ വിതരണം ചെയ്തിരുന്നു. വർധിപ്പിച്ച രണ്ടായിരവും കുടിശ്ശിക 1600 രൂപയുമുൾപെടെ 3,600 രൂപയാണ് 63 ലക്ഷത്തിലേറെ പേർക്ക് ലഭിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top