Section

malabari-logo-mobile

ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും

HIGHLIGHTS : ISRO Knowledge Center and Space Museum will be laid by the Chief Minister

ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമാകുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രത്തിന്റെയും ബഹിരാകാശ മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കവടിയാറിൽ നാളെ (ജൂൺ 30) വൈകുന്നേരം 5:30 ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ് സോമനാഥിന്റെ അധ്യക്ഷതിയിൽ നടക്കുന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എം.എൽ.എ, ഡോ. ശശി തരൂർ എം.പി, ബിനോയ് വിശ്വം എം.പി, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവർ പങ്കെടുത്തു. വി.എസ്.എസ്.സി ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ഹരീഷ് സി.എസ് എന്നിവർ നന്ദിയും അറിയിക്കും. വി.എസ്.എസ്.സി. യുടെ ഓഫീസ് കാമ്പസിന് പുറത്ത്, തിരുവനന്തപുരം നഗരത്തിൽ ഒരു നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും ഉണ്ടാകണമെന്ന് ഐ.എസ്.ആർ.ഒ. താൽപര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഗവൺമെന്റ് സ്ഥലം അനുവദിച്ചത്.   കവടിയാറിൽ അനുവദിച്ച 1.3 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്.  നിലവിൽ പദ്ധതിക്ക് DOS അംഗീകാരം ലഭിച്ചിട്ടുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!