റാഫ: തെക്കന്‍ ഗാസയിലെ സുരക്ഷിത മേഖലയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും 289 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
പലസ്തീന്‍കാരുടെ താത്കാലിക കൂരകളും വാട്ടര്‍ ഡിസ്റ്റിലേഷന്‍ യൂണിറ്റും ലക്ഷ്യംവെച്ചാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രായേല്‍ സൈന്യം പ്രദേശത്ത് വര്‍ഷിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ നാസര്‍, കുവൈത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




