മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു ; ആശുപത്രിയില്‍ നിയന്ത്രണം

HIGHLIGHTS : Isolation ward opened in Mancheri Medical College; Hospital control

മഞ്ചേരി: ജില്ലയില്‍ നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു. വെന്റിലേറ്റര്‍ സൗകര്യത്തോടെ 30 കിടക്കകളും ഒരുക്കിയിട്ടുണ്ട്. നിപാ ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കളായ 10 പേര്‍ ഇവിടെ നിരീക്ഷണത്തിലാണ്. പേവാര്‍ഡ് ബ്ലോക്കാണ് ഐസൊലേഷന്‍ വാര്‍ഡാക്കിയത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മാറ്റി. പുരുഷ വാര്‍ഡ് ഐസിയുവാക്കിയും ക്രമീകരിച്ചു. കൂടുതല്‍ രോഗികള്‍ എത്താനിടയായാല്‍ കൂടുതല്‍ കിടക്കകള്‍ ഒരുക്കാനും നിര്‍ദേശമുണ്ട്. ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനം ഒരുക്കി.

നിപാ സാന്നിധ്യമുണ്ടായ മേഖലയില്‍നിന്ന് എത്തുന്നവരെയും മരിച്ച യുവാവുമായി രണ്ടാംസമ്പര്‍ക്കത്തിലുള്ളവരെയും പരിചരിക്കുന്നതിനാണ് ട്രയേജ് സംവിധാനം ഏര്‍പ്പെടുത്തിയത്. രോഗിയുടെ ശരീര താപനില, ഓക്സിജന്‍ ലെവല്‍, രക്തസമ്മര്‍ദം തുടങ്ങിയ വിവരങ്ങള്‍ ആദ്യം രേഖപ്പെടുത്തും. നഴ്സിങ് സൂപ്രണ്ടോ അത്യാഹിത വിഭാ?ഗം ഹെഡ് നഴ്സോ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സിനോ ആയിരിക്കും ഇതിന്റെ ചുമതല. പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചു. ഡോ. നിഖില്‍ വിനോദാണ് നോഡല്‍ ഓഫീസര്‍. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനേ അനുവദിക്കൂ. പാസ് മുഖേന ഒരുമണിക്കൂറാണ് സന്ദര്‍ശന സമയം.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!