Section

malabari-logo-mobile

നൈജീരിയയില്‍ മത തീവ്രവാദികള്‍ കോളേജ് ആക്രമിച്ച് 50 വിദ്യാര്‍ത്ഥികളെ കൊന്നു

HIGHLIGHTS : പോടിസ്‌കം : ഇസ്ലാമിക തീവ്രാദികള്‍ നൈജീരിയയിലെ കോളേജില്‍ നടത്തിയ വെടിവെപ്പില്‍ 50 വിദ്യാര്‍ത്ഥികള്‍

nigeria_college_attackപോടിസ്‌കം : ഇസ്ലാമിക തീവ്രാദികള്‍ നൈജീരിയയിലെ കോളേജില്‍ നടത്തിയ വെടിവെപ്പില്‍ 50 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ മേഖലിയിലെ ഖുജ്ബയില്‍ യോബെ കാര്‍ഷിക കോളേജിലെ ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബൊക്കോ ഹറാം തീവ്രാദികളാണ് ആക്രമണത്തിന് പിന്നില്‍.

ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവെയ്പ്പുണ്ടായത്. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. അതെസമയം മരണസംഖ്യ എത്രയെന്ന് തിട്ടപ്പെടുത്താനായിട്ടില്ലെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഗുജ്ബയ്ക്ക് 40 കിലോമീറ്റര്‍ അകലെയുള്ള ദമാതുരുവില്‍ ആഴ്ചകള്‍ക്ക് മുമ്പ് സ്‌കൂള്‍ ആക്രമിച്ച തീവ്രവാദികള്‍ നിരവധി കുട്ടികളെ കൊലപെടുത്തിയിരുന്നു.

sameeksha-malabarinews

ഇസ്ലാമിക ഭരണം വേണമെന്നാവശ്യപ്പെട്ട് കുറച്ചു കാലമായി ഈ മേഖലയില്‍ നുറു കണക്കിന് ആളുകളെ ബൊക്കോ ഹറാം കൊന്നൊടുക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!