Section

malabari-logo-mobile

ഇസ്ലാമിക്ക് സ്‌റ്റേറ്റിനെ തകര്‍ക്കും;ബറാക്ക് ഒബാമ

HIGHLIGHTS : ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ അമേരിക്ക ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു. ഇറാഖിന് പുറമെ സിറിയയിലേക്കും വ്യോമാക്രമണം വ്യാപിപ്പിക്കുമെന്ന...

MODEL 1 copyന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ അമേരിക്ക ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു. ഇറാഖിന് പുറമെ സിറിയയിലേക്കും വ്യോമാക്രമണം വ്യാപിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പറഞ്ഞു.

ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കാനായി 475 സൈനീകരെ കൂടി അയക്കും. സംയുക്ത സൈനീക നടപടിക്ക് അമേരിക്ക നേതൃത്വം നല്‍കുമെന്നും സൈനീക നടപടികള്‍ വിശദീകരിച്ച് ഒബാമ പറഞ്ഞു.

sameeksha-malabarinews

യുഎസ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മുന്നില്‍ സൈനീക നടപടികളുടെ രൂപരേഖ വിവരിച്ച ഒബാമ ഐ എസിനെതിരെയുള്ള പോരാട്ടത്തിനായുള്ള ഭീകരവിരുദ്ധ ഫണ്ടിന് അമേരി്ക്കന്‍ കോണ്‍ഗ്രസ്സിന്റെ അനുമതി തേടിയിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 13 ാം വര്‍ഷത്തില്‍ ഐ എസിനെതിരായ സൈനീക നടപടികള്‍ ഒബാമ പ്രഖ്യപിച്ചത് ശ്രേദ്ധേയമായ ഒന്നാണ്.

ഇസ്ലാമിക് സ്റ്റേറ്റ് വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളി ലോകത്തിന് നോക്കിനില്‍ക്കാനാകില്ലെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. ഇറാഖ് ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഐ എസ്് ആണെന്നും ഇതിനെതിരെ ആഗോള പദ്ധതിയാകും അവതരിപ്പിക്കുകയെന്നും പശ്ചിമേഷ്യന്‍ പര്യടനത്തിനെത്തിയ കെറി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!