കെ.ജെ.യേശുദാസിനുള്ള പുരസ്‌കാര സമര്‍പ്പണം

download (1)തിരു:പത്മഭൂഷണ്‍ ഡോ.കെ.ജെ.യേശുദാസിന്റെ ശ്രേഷ്ഠമായ കലാ സാംസ്‌കാരിക സാമൂഹ്യരംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുന്നു. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം സെപ്തംബര്‍ 11 ന് വ്യാഴാഴ്ച രാവിലെ 9.30 ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗാനഗന്ധര്‍വ്വന് നല്‍കും. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ വിശിഷ്ടാതിഥിയായിരിക്കും. ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ പ്രശസ്തിപത്ര വായന നടത്തും, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top