Section

malabari-logo-mobile

ഇറോം ശര്‍മ്മിള വീണ്ടും അറസ്റ്റില്‍

HIGHLIGHTS : ദില്ലി: മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിളയെ വീണ്ടും അറസ്റ്റ് ചെയ്തു. ജയിലിന് പുറത്തും ഇറോം ശര്‍മ്മിള നിരാഹാര സമരം തുടരുന്നതിനിടയില...

AIR INDIA copyദില്ലി: മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിളയെ വീണ്ടും അറസ്റ്റ് ചെയ്തു. ജയിലിന് പുറത്തും ഇറോം ശര്‍മ്മിള നിരാഹാര സമരം തുടരുന്നതിനിടയിലാണ് ഇംഫാലിലെ പ്രക്ഷോഭ വേദിയില്‍ വെച്ച് അറസ്റ്റിലായത്. വൈദ്യപരിശോധനക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. നിരാഹാരം തുടരുന്നതിനാല്‍ ഇവരുടെ ആരോഗ്യനില വഷളായിരുന്നു.

ആത്മഹത്യശ്രമം നടത്തിയെന്ന കുറ്റം ചുമത്തി നേരത്തെ ഇവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തെളിവില്ലെന്ന് ചൂണ്ടി കാട്ടി മണിപ്പൂര്‍ കോടതി ഇവരെ വെറുതെ വിടാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പുറത്തിറങ്ങിയ ഇവര്‍ സമരപന്തലില്‍ നിരാഹാര സമരം തുടരുകയായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള ശ്രമം സമരാനുകൂലികള്‍ തടഞ്ഞതോടെ പോലീസ് ബലം പ്രയോഗിച്ചാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

sameeksha-malabarinews

14 വര്‍ഷമായി നിരാഹാരം തുടരുന്ന ഇവരുടെ ജീവന്‍നിലനിര്‍ത്തുന്നത് മൂക്കില്‍ ഘടിപ്പിച്ച ട്യൂബ് വഴി നിര്‍ബന്ധിച്ച് നല്‍കുന്ന ആഹാരം വഴിയാണ്. എന്നാല്‍ കഴിഞ്ഞ 40 മണിക്കൂറിനുള്ളില്‍ യാതൊരുതരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാനും ഇവര്‍ തയ്യാറായിരുന്നില്ല. ഇന്നലെ അര്‍ദ്ധരാത്രി ആരോഗ്യനില പരിശോധിക്കാനെത്തിയ ഡോക്ടര്‍മാരെയും ഇവര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!