Section

malabari-logo-mobile

ഇന്ദിരഗാന്ധി വധം പ്രമേയമാക്കിയ സിനിമയുടെ പ്രദര്‍ശനം തടഞ്ഞു

HIGHLIGHTS : ദില്ലി: ഇന്ദിരാഗാന്ധിയുടെ വധം പ്രമേയമാക്കി നിര്‍മ്മിച്ച കൗം ടേ ഹീരേ എന്ന പഞ്ചാബി ചത്രത്തിന്റെ പ്രദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. ഈ ചിത്രം കണ്ട ...

AIR INDIA copyദില്ലി: ഇന്ദിരാഗാന്ധിയുടെ വധം പ്രമേയമാക്കി നിര്‍മ്മിച്ച കൗം ടേ ഹീരേ എന്ന പഞ്ചാബി ചത്രത്തിന്റെ പ്രദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. ഈ ചിത്രം കണ്ട ശേഷം റിലീസ് ചെയ്യേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു എന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ലീലാ സാംസണ്‍ വ്യക്തമാക്കി.

ഈ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തികാണിച്ച് പ്രക്ഷേപണ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും, സിബിഎഫ്‌സിയും സംയുക്തമായി പ്രദര്‍ശനം തടയാന്‍ തീരുമാനിച്ചത്.

sameeksha-malabarinews

ചിത്രത്തില്‍ ഇന്ദിരാഗാന്ധിയെ വധിച്ച രായബിയാന്ത് സിംഗ്, കേഹാര്‍സിംഗ്, സത്‌വന്ത് സിംഗ് എന്നിവരെ സിനിമയില്‍ വീരപുരുഷനമാരായി കാണിക്കുന്നു എന്ന ആരോപണമുന്നയിച്ച് കോണ്‍ഗ്രസ്സ് നേതൃത്വവും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തില്‍ ഇന്ദിരാഗാന്ധി വധം അനേ്വഷിച്ച തക്കാര്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് കൗം ടേ ഹീരേയുടെ നിര്‍മ്മാതാവ് പറഞ്ഞത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!