നിക്ഷേപത്തട്ടിപ്പ്: പ്രവീണ്‍ റാണ പിടിയില്‍

സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണയെ പൊലിസ് പിടികൂടി. കറുപ്പണിഞ്ഞ് സ്വാമി വേഷത്തിലായിരുന്ന പ്രവീണയെ ബുധനാഴ്ച വൈകീട്ട് പൊള്ളാച്ചിയിലെ ഒളിസങ്കേതം വളഞ്ഞാണ് പിടികൂടിയത്.

നിക്ഷേപകര്‍ക്ക് 48 ശതമാനം പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് മേധാവി സതീഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. നിരവധി രേഖകളും പിടിച്ചിട്ടുണ്ട്.

റാണയ്‌ക്കെതിരെ തൃശൂരിലെ വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച നാല്‍പതോളം പരാതികളില്‍ മുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശോധനക്കിടെ എറണാകുളം കലൂരിലെ ഫ്‌ളാറ്റി ല്‍നിന്ന് രക്ഷപ്പെട്ട റാണയെ തൃശൂര്‍ ഈസ്റ്റ് സിഐ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടികൂടിയത്.

ബുധനാഴ്ച രാത്രിയോടെ തൃശൂരിലെത്തിച്ച് അജ്ഞാത കേന്ദ്ര ത്തിലേയ്ക്ക്മാറ്റി.

 

Share news
error: Content is protected !!
Scroll to Top