Section

malabari-logo-mobile

ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

HIGHLIGHTS : Distribution of Aravana without cardamom started at Sabarimala

പത്തനംതിട്ട: ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് വീണ്ടും ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിര്‍ത്തിവച്ചത്.

അരവണ വാങ്ങാന്‍ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച അരവണ വിതരണം സന്നിധാനത്ത് പുനരാരംഭിച്ചു. ബോര്‍ഡ് തീരുമാനം അനുസരിച്ച് പുതിയ ബാച്ച് അരവണയില്‍ ഏലയ്ക്ക ഉപയോഗിക്കുന്നില്ല. ഉച്ചയോടെ വിതരണം പൂര്‍ണതോതിലെത്തും.

sameeksha-malabarinews

വിതരണത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന 707153 ടിന്‍ അരവണ ഗോഡൗണിലേയ്ക്ക് മാറ്റി. നടപടികള്‍ സംബന്ധിച്ച് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസര്‍ അറിയിച്ചു. കേസിന്റെ തുടര്‍ നടപടികള്‍ അനുസരിച്ച് ഗോഡൗണിലേയ്ക്ക്
മാറ്റിയ അരവണ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം ഏലക്ക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോള്‍ അന്വേഷണം. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!