
പെരിന്തൽമണ്ണ: വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. 2 കിലോഗ്രാം വീതം കഞ്ചാവുമായി അസം സ്വദേശി ഇസ്മയിൽ അലി (31), ബിഹാർ സ്വദേശി ഷെയ്ഖ് ദഫ്ദാർ (23) എന്നിവരാണ് വിവിധയിടങ്ങളിൽ പിടിയിലായത്.
പെരിന്തൽമണ്ണ എസ്ഐ ഷി ജോസി തങ്കച്ചനും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് കുന്നപ്പള്ളി വായന ശാലക്കടുത്ത വാടക ക്വാർട്ടേഴ്സിൽനിന്ന് ഇസ്മയിൽ അലിയെ അറസ്റ്റ് ചെയ്തത്.
വലിയങ്ങാടി ഭാഗത്ത് നട ത്തിയ റെയ്ഡിലാണ് ഷെയ്ഖ് ദഫ്ദാർ എന്നയാളെ രണ്ട് കിലോയിലധികം കഞ്ചാവുമായി പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ എം യൂനസ് അറസ്റ്റ് ചെയ്തത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഡി ഷിബു, ഒ അബ്ദുൽ റഫീഖ്, കെ സായിറാം, വി കെ ഷരീഫ്, ടി കെ രാജേഷ്, കെ അബിൻരാജ്, ശ്രീ ആനന്ദ്, ലിൻസി വർഗീസ്, പ്രസീദ മോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




