
കൊണ്ടോട്ടി: 9 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഐക്കരപ്പടി പുച്ചാൽ സ്വദേശി അമ്പായത്തിങ്ങൽ കമ്മദി(65)നെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 31നും മുന്നിനുമാണ് സംഭവം. ഐക്കരപ്പടി പൂച്ചാലിൽ പെട്ടിക്കട നടത്തുന്ന പ്രതി മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ കടക്കകത്ത് കയറ്റി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതോടെ ഫറോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിയുടെ കട അടിച്ചുതകർത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




