അന്തർ സംസ്ഥാന മയക്കുമരുന്ന് ഇടപാടുകാരൻ അറസ്റ്റിൽ

എലത്തൂർ : അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയിൽ. എലത്തൂർ ഗിൽഗർ വീട്ടിൽ നൈജിൽ റിറ്റ്സി(32)നെയാണ് എലത്തൂർ ഇൻസ്പെക്ടർ കെ ആർ രഞ്ജിത്ത് അറസ്റ്റുചെയ്തത്. ബംഗളൂരു-ഗോവ മേഖലകളിൽനിന്ന് മയക്കുമരുന്ന് സംസ്ഥാനത്ത് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്ന് കേസുകളിലെ പ്രതിയും ഗുണ്ടയുമായ ഇയാളെ കാപ്പ ചുമത്തി നേരത്തെ ജയിലിലടച്ചിരുന്നുവെങ്കിലും പുറത്തിറങ്ങിയശേഷം വീണ്ടും ലഹരി വിൽപ്പനയിൽ സജീവമായതായി കണ്ടെത്തിയിരുന്നു. സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ ലക്ഷ്യമാക്കി ലഹരി വിൽപ്പന നടത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി,

അന്വേഷക സംഘത്തിൽ എഎസ്ഐ രഞ്ജിത്ത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നിജിലേഷ്, പ്രശാന്ത്, സലീൽ, സിവിൽ പൊലീസ് ഓഫീസർമാരായ അബിത, വൈശാഖ് പുതിയോട്ടിൽ എന്നിവരുമുണ്ടായി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top