മിമിക്രി കലാകാരന്‍ രഘു കളമശ്ശേരി അന്തരിച്ചു

കൊച്ചി: മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ രഘു കളമശ്ശേരി (63) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അപരനായി നിരവധി വേദികളില്‍ വേഷമിട്ടിട്ടുണ്ട്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. സിനിമാല എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് രഘു.

മലയാളം മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായിരുന്ന രഘു കലാഭവന്‍, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളില്‍ അംഗമായിരുന്നു. നിരവധി മലയാള ചലച്ചിത്രങ്ങളിലും താരം വേഷമിട്ടുണ്ട്. പി എസ് രഘു എന്നാണ് രഘു കളമശേരിയുടെ യഥാര്‍ത്ഥ പേര്. കളമശ്ശേരി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top