Section

malabari-logo-mobile

ഇന്റര്‍നെറ്റ് പ്രൊവൈഡര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എ. ജി.ആര്‍ പൂര്‍ണമായും ഒഴിവാക്കണം സി.ഒ.എ

HIGHLIGHTS : Internet Provider GR should be completely avoided COA

തിരൂരങ്ങാടി: ഇന്ത്യയിലെ മുഴുവന്‍ വീടുകളിലേക്കും ഇന്റര്‍നെറ്റ് എത്തിക്കുക എന്ന സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്നതിന് ഇന്റര്‍നെറ്റ് പ്രൊവൈഡര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എ. ജി.ആര്‍ പൂര്‍ണമായും ഒഴിവാക്കി ഇന്റര്‍നെറ്റ് വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പ്രേമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചേളാരി പടിക്കല്‍ കോഹിനൂര്‍ വെഡിങ് പാര്‍ക്കില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. വി.രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി.രാജേഷ് അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി എം.ഗോപിനാഥന്‍ ജില്ലാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സി.അബ്ദുല്‍ മജീദ് സാമ്പത്തിക റിപ്പോര്‍ട്ടും കെ. രാധാകൃഷ്ണന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ. വിജയകൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം.അബൂബക്കര്‍ സിദ്ധിഖ്, കെ. സി.സി.എല്‍ എം.ഡി പി.പി.സുരേഷ് കുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.ബി.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.മന്‍സൂര്‍, സംസ്ഥാന സെക്രട്ടറി നിസാര്‍ കോയ പറമ്പില്‍,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.രാജ്മോഹന്‍,സംസ്ഥാന കമ്മിറ്റി അംഗം സി.സുരേഷ്‌കുമാര്‍,കെ. സാജിത് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

സമ്മേളനത്തിന്റെ മുന്നോടിയായി പ്രകടനവും നടന്നു. ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!