കൊച്ചി: കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയതിന് നടന്‍ ജോജു ജോര്‍ജിനെതിരെ മരട് പോലീസ് കേസെടുത്തു. നടനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍
ഡിസിപിക്കു നല്#കിയ പരാതിയെ തുടര്‍ന്നാണു പോലീസ് നടപടി.
സംഭവദിവസം തന്നെ ജോജുവിനെതിരെ ജിഎല്‍ പെറ്റി കേസ് എടുത്തിരുന്നതായി മരട് പോലീസ് പറയുന്നു. ആ ദിവസങ്ങളില്‍ ജോജു സ്‌റ്റേഷനില്‍ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കില്‍ മറ്റു നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വൈറ്റലയില്‍ സമരത്തില്‍ പങ്കെടുത്തതിന് ഷാജഹാന്‍ ഉള്‍പ്പെടെ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഷാജഹാനു കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം നല്‍കിയത്.



