മഴക്കെടുതി: നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി

മഴയെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. കനത്ത മഴയെ തുടര്‍ന്ന് തിരുവല്ലം വാഴമുട്ടത്തിനു സമീപം പാറയിടിഞ്ഞുവീണ് മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. സംഭവസ്ഥലം മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു.

നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വേണ്ട സഹായം എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി കൈക്കൊള്ളാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പായ ഐരാണി മുട്ടത്ത് മതിയായ സൗകര്യം ഉറപ്പുവരുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. നേമം മണ്ഡലത്തിലെ കൈമനം – കരുമം റോഡില്‍ സ്‌നേഹപുരി,ശിവ നഗര്‍, പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡിലെ കസ്തൂര്‍ബാ നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഇവിടങ്ങളില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാനും സഹായമെത്തിക്കാനും മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

Share news
error: Content is protected !!
Scroll to Top