അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക്‌സ്‌: കാലിക്കറ്റിനെ നീരജും, വി.വി ശോഭയും നയിക്കും

അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ്‌ ടീമംഗങ്ങള്‍ വൈസ്‌ ചാന്‍സലറെ സന്ദര്‍ശിച്ചപ്പോള്‍/
അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ്‌ ടീമംഗങ്ങള്‍ വൈസ്‌ ചാന്‍സലറെ സന്ദര്‍ശിച്ചപ്പോള്‍/

ജനുവരി 16 മുതല്‍ 20 വരെ കര്‍ണാടകയിലെ മൂട്‌ബിദ്രിയിലെ ആല്‍വ എഡ്യുക്കേഷന്‍ ഫൗണ്ടേഷനില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ്‌ പുരുഷ ടീമിനെ തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജിലെ നീരജും വനിതാ ടീമിനെ പാലക്കാട്‌ മേഴ്‌സി കോളേജിലെ വി.വി.ശോഭയും നയിക്കും. കാലിക്കറ്റ്‌ ടീമില്‍ 54 അത്‌ലറ്റുകളാണുള്ളത്‌. ജംഷീര്‍ സേവ്യര്‍, ശ്രീനാഥ്‌, പെന്റോ ജെ റിബല്ലോ എന്നിവര്‍ കോച്ചുമാരും ടി.സി.മാര്‍ട്ടിന്‍, ഹരിത എസ്‌ കുറുപ്പ്‌ എന്നിവര്‍ മാനേജര്‍മാരുമാണ്‌.

Share news
error: Content is protected !!
Scroll to Top