പരപ്പനങ്ങാടി:ഷോട്ടോക്കന്‍ സ്‌പോര്‍ട്‌സ് കരാട്ടെ ഡോ ഇന്റര്‍നാഷണല്‍ രണ്ടാമത് കേരള സ്റ്റേറ്റ് ഇന്റര്‍ ഡോജോ കരാട്ടെ ചാംപ്യന്‍ഷിപ്പ് പരപ്പനങ്ങാടി മെയിന്‍ ഡോജോയില്‍ വെച്ച് നടന്നു. മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നും 200ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
125 പോയിന്റ് നേടി പരപ്പനങ്ങാടി ഒന്നാം സ്ഥാനവും 82പോയിന്റ് നേടി വെളിമുക്ക് എ.യു.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും, 69 പോയിന്റ് നേടി എസ്.എസ്.കെ.ഐ ഈങ്ങാപ്പുഴ മൂന്നാം സ്ഥാനവും നേടി.
മത്സരങ്ങള്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ ശിഹാന്‍ പി.പി ഇസ്ഹാഖ് സെന്‍സെയ് അബ്ദുറഹ്‌മാന്‍ (പരപ്പനങ്ങാടി)സെസെയ് സുധീഷ് പാലത്ത്, സെന്‍സെയ് ഇഗനേഷന്‍(തിരുവനന്തപുരം), സെന്‍സെയ് അലില്‍ അക്ബര്‍(രാമനാട്ടുകര), സെന്‍സെയ് ദിലീപ് കുമാര്‍(ഈങ്ങാപ്പുഴ), സെന്‍സെയ് അഖിലേഷ്(പാലത്ത്) സെന്‍സെയ് സിദ്ധീഖ് എന്നിവര്‍ ചീഫ് റെഫെറിയുമായി നിയന്ത്രിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



