അന്തര്‍ജില്ലാ ഇരുചക്ര വാഹന മോഷ്ടാക്കള്‍ മലപ്പുറം പോലീസിന്റെ പിടിയില്‍

മലപ്പുറം: മലപ്പുറം കോഴിക്കോട്, കേന്ദ്രീകരിച്ച് ആഡംബര ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ അഞ്ചുപേര്‍ മലപ്പുറം പോലീസിന്റെ പിടിയിലായി.കാവനൂര്‍ ചെരങ്ങകുണ്ട് കൊട്ടിയം പുറത്ത് വീട്ടില്‍ മിന്‍ഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്പ് വീട്ടില്‍ അഭയ് കൃഷ്ണ (18),
തൃപ്പനച്ചി സ്വദേശി കല്ലിവളപ്പില്‍ വീട്ടില്‍ അഫ് ലാഹ് (18) എന്നിവരും പ്രായപൂര്‍ത്തി ആവാത്ത രണ്ടുപേരെയും ആണ് പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളില്‍ നിന്നും നിരവധി ബുള്ളറ്റ് കളും മറ്റ് ആഡംബര ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.മോഷണം നടത്തിയതിനുശേഷം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തുകയാണ് പതിവ്.

മലപ്പുറം വാറങ്കോട് എന്ന സ്ഥലത്ത് നിന്ന് 2022 ഓഗസ്റ്റ് നാലിന് രാത്രി മോഷണം പോയ ബുള്ളറ്റിനെ കുറിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് വന്‍ ബൈക്ക് മോഷണസംഘത്തെ പോലീസ് കണ്ടെത്തിയത്.

ജില്ലയില്‍ ബൈക്ക്‌മോഷണവും മറ്റു സംഭവങ്ങളും റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി. അബ്ദുല്‍ ബഷീര്‍, മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, എസ് ഐ മാരായ ആസ്റ്റിന്‍ ജി ഡെന്നിസണ്‍, എന്നിവരുടെ നേതൃത്വത്തില്‍ എഎസ്‌ഐ സിയാദ് കോട്ട, പോലീസ് ഉദ്യോഗസ്ഥരായ സതീഷ്, മുഹമ്മദ് ഹാരിസ്, സുബീഷ്, ദിനു എന്നിവരും പ്രത്യേക അന്വേണസംഘം അംഗങ്ങളായ എസ്‌ഐ ഗിരീഷ് എം, ഷഹേഷ് ആര്‍,ദിനേഷ് ഐ കെ ,ജസീര്‍ കെ കെ , സലീം പി, സിറാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top