ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നൈപുണ്യ കേന്ദ്രം തുടങ്ങും മന്ത്രിവി അബ്ദുറഹിമാന്‍

പൊന്നാനി: ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രത്യേക നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കായിക, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. താഴേക്കോട് പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്ലോബല്‍ എബിലിറ്റി സെന്റര്‍ എന്ന പേരില്‍ സംസ്ഥാനത്ത് നാല് സ്ഥാപനങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്വയംതൊഴില്‍ പരിശീലനത്തിനും സംരഭകത്വ പരിശീലനത്തിനും ഇവിടെ സൗകര്യമുണ്ടാവും. വ്യത്യസ്ത പരിശീലനവും സംരംഭം തുടങ്ങുന്നതിനുള്ള ലോണ്‍ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് നിരവധി മാതൃകാ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, താഴേക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സോഫിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തുപ്പു പിലാക്കല്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷീല, അച്ചിപ്ര മുസ്തഫ, ടി ഷിജില, പഞ്ചായത്ത അംഗങ്ങളായ വി.പി അബ്ദുല്‍ റഷീദ്, മുഹമ്മദലി പൊന്നേത്ത്, കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത്, ബഡ്‌സ് സ്‌കൂള്‍ പ്രോഗ്രാം മാനേജര്‍ കെ.എസ് അസ്‌കര്‍, ഐസിഡിഎസ് സൂപര്‍വൈസര്‍ ഇ.എം കദീജ, താഴേക്കോട് പഞ്ചായത്ത് സെക്രട്ടറി എസ്.രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top