Section

malabari-logo-mobile

കാല്‍ നടയാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണമാല കവരുന്ന അന്തര്‍ജില്ലാ കുറ്റവാളി പിടിയില്‍

HIGHLIGHTS : Inter-district criminal caught stealing gold necklaces of women pedestrians

മലപ്പുറം: ഇരുചക്ര വാഹനത്തിലെത്തി കാല്‍ നടയാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ ണമാല കവരുന്ന അന്തര്‍ജില്ലാ കുറ്റവാളിയെ മലപ്പുറം പൊലീസ് പിടി കൂടി, കോഴിക്കോട് മീഞ്ചന്ത സ്വദേശി മുഹമ്മദ് താലിഹിനെ (31)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് മലപ്പുറം മേല്‍മുറിയില്‍ വൈകിട്ട് ആറിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നരപ്പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല പ്രതി ഇരുചക്ര വാഹനത്തിലെത്തി വാഹനത്തില്‍ പൊട്ടിച്ച് കടന്നുകളഞ്ഞിരുന്നു.

കേസില്‍ മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം ചൊവ്വാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് റെയില്‍വേ മേല്‍പ്പാലത്തിനുസമീപം കോഴിക്കട നടത്തുന്നയാളാണ് പ്രതി. ഓര്‍ഡറുകള്‍ നല്‍കാന്‍ എന്ന വ്യാജേന ഇരുചക്ര വാഹനത്തില്‍ കറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളയുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു.

sameeksha-malabarinews

പ്രതിക്കെതിരെ കോഴിക്കോട് ജില്ലയില്‍ എട്ടും മലപ്പുറത്ത് രണ്ടും കേസുകളുണ്ട്. എസ്‌ഐമാരായ പി ജിഷില്‍, സിയാദ് കോട്ട, എസ് സിപിമാരായ കെ സതീഷ്, ദിനേ പ് ഇരുപ്പക്കണ്ടന്‍, സലീം പൂവ ത്തി, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പി ടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!