Section

malabari-logo-mobile

പുതുവർഷത്തിൽ സംയോജിത സോഫ്റ്റ്‌വെയർ ജനുവരി ഒന്നുമുതൽ

HIGHLIGHTS : കൊല്ലം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനം ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് സംയോജിത സോഫ്റ്റ്‌വെയർ ജനുവരി ഒന്നുമുതൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകള...

കൊല്ലം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ സേവനം ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് സംയോജിത സോഫ്റ്റ്‌വെയർ ജനുവരി ഒന്നുമുതൽ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും പ്രവർത്തനം ആരംഭിക്കും. എല്ലാ സേവനങ്ങളും സ്മാർട്ട്ഫോൺ മുഖേന സാധ്യമാക്കാൻ കെ സ്മാർട്ട് മൊബൈൽ ആപ്പും വികസിപ്പിച്ചിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത്‌ ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ മുഴുവൻ ഓൺലൈനായി ലഭിക്കുന്ന സംവിധാനം നിലവിൽ വരുന്നത്‌. ആദ്യം നഗരങ്ങളിൽ നടപ്പാക്കുന്ന സംവിധാനം ഏപ്രിൽ ഒന്നുമുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. അതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം നിലവിൽ വരും. പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും പരിഹരിച്ച് യഥാസമയം പരാതിക്കാരെ അറിയിക്കുന്നതിനുമുള്ള സംവിധാനം കെ സ്മാർട്ടിലുണ്ട്. അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ തദ്ദേശസ്ഥാപനത്തിലും ജില്ല–-സംസ്ഥാനതലത്തിലും ഡാഷ്ബോർഡുകൾ സജ്ജമാണ്‌. ഓ‍ഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!