കടലുണ്ടി പുഴയില്‍ ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പിൻ്റെ ഉൾനാടൻ ജല ആവാസ വ്യവസ്ഥയിൽ സംയോജിത മത്സ്യ വിഭവ പരിപാലനം പദ്ധതിയുടെ കീഴിൽ കടലുണ്ടി പുഴ ഒഴുകുന്ന വള്ളിക്കുന്ന് പഞ്ചായത്തിലെ ഹീറോസ് നഗർ പാലത്തിന് സമീപവും, കീഴയിലും 6 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യം നിക്ഷേപിച്ച കടവിൽ ചെറിയ കണ്ണികൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയും. കടലുണ്ടി പുഴയിലെ മത്സ്യ സമ്പത്ത് വർദ്ധനവ് ലക്ഷ്യം വെച്ച് കൊണ്ട് നടത്തി വരുന്ന പ്രോജക്ടിൽ അനധികൃത മത്സ്യ ബന്ധനം, ഊത്ത പിടുത്തം എന്നിവ തടയുന്ന നടപടികളും സ്വീകരിച്ച് വരുന്നുണ്ട്.

തനതു മത്സ്യങ്ങളെ കുറിച്ചും, അവയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസുകളും, പുഴ ശുചീകരണവും ഇതുമായി ബന്ധപ്പെട്ട് നടത്തി വരുന്നു.

ചടങ്ങ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ശൈലജ ടീച്ചർ ഉത്ഘാടനം ചെയ്തു. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മനോജ്‌ കുമാർ കോട്ടശ്ശേരി അധ്യക്ഷം വഹിച്ച ചടങ്ങിൽ ഫിഷറിസ് റാഞ്ചിഗ് കോർഡിനേറ്റർ ശ്രീ ഷാഹിൻ ഷാ സ്വാഗതം പറഞ്ഞു. കൂടാതെ വള്ളിക്കുന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി രാധ.എം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സിന്ധു AP,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശശികുമാർ വള്ളിക്കുന്ന് മെമ്പർമാരായ പുഷ്പ, കബീർ MK, . ഹനീഫ കെ . പി എന്നവരും ആശംസകൾ അറിയിച്ചു. ഫിഷറീസ് അക്വാ കൾച്ചർ പ്രൊമോട്ടർ പ്രജീഷ് നന്ദിയും പറഞ്ഞു. പ്രമോട്ടർമാരായ സാറാബി m. k, രാധിക p. k എന്നിവരും നിരവധി നാട്ടുകാരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top