മികവ്; കാർഷിക പ്ലാൻറ് പാത്തോളജിയിൽ പി എച്ച് ഡി നേടി അമൃത ലക്ഷ്മി എം

പരപ്പനങ്ങാടി: ന്യൂഡൽഹിയിൽ ഭാരതീയ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (ഐ എ ആർ ഐ ) ഇൽ നിന്ന് പ്ലാൻറ് പാത്തോളജിയിൽ പി എച്ച് ഡി നേടി മലപ്പുറം ചെട്ടിപ്പടി സ്വദേശി അമൃത ലക്ഷ്മി എം .നെൽകൃഷിയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് പഠന ഗവേഷണങ്ങൾക്കാണ് പി എച്ച് ഡി.

മലയിൽ ബാലസുബ്രഹ്മണ്യൻ രാധാമണി ദമ്പതിമാരുടെ മകളും നാവികസേനയിൽ ലെഫ്റ്റ് കമാൻഡറായ അരിയല്ലൂരിലെ വിവേക് മംഗലശ്ശേരിയുടെ ഭാര്യയുമാണ്. ഒന്നര വയസ്സുകാരനായ വിഹാൻ ശൗര്യ മംഗലശ്ശേരി മകനാണ് . ആന്ധ്രപ്രദേശിലെ എല്ലൂരിലുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽപാം റിസർച്ച് (ഐ ഐ ഒ പി ആർ ) ശാസ്ത്രജ്ഞയാണ് അമൃത ലക്ഷ്മി .

ബംഗളൂരു കാർഷിക സർവകലാശാലയിൽ നിന്ന് ബി എസ് സി അഗ്രികൾച്ചർ പരീക്ഷയിലും ദർവാഡ് കാർഷിക സർവകലാശാലയിൽ നിന്ന് പ്ലാൻറ് പാത്തോളജി പരീക്ഷയിലും സ്വർണം മെഡലുകളോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top