ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഫിറ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക നിയമനത്തിനുള്ള (എസ്.ഐ.യു.സി എന്‍ വിഭാഗം, അഭാവത്തില്‍ ജനറല്‍ വിഭാഗം)  അഭിമുഖം ഒക്ടോബര്‍ 24ന് രാവിലെ 11ന് നടക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 237701, 9447335182.

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ അരിത്മെറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 24ന് രാവിലെ 11ന് നടക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട്  വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 237701, 9447335182.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top