ചാലിയാറില്‍ പരിശോധന തുടരും: കൃഷി മന്ത്രി

ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവന്‍ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്ന് കൃഷി മന്തി പി പ്രസാദ്. ഇതിനായി നേവിയുടെയും ഹെലികോപ്റ്ററിന്റെയും സഹകരണം ലഭിക്കും. നിലമ്പൂരില്‍ നടന്ന ഉന്നത തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹെലികോപ്റ്റര്‍, മണ്ണിനടിയില്‍ തിരച്ചില്‍ നടത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നു. ആവശ്യമായ ഭാഗങ്ങളില്‍ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും. ഉരുള്‍പൊട്ടല്‍ മേഖലയോട് ചേര്‍ന്ന ഭാഗം മുതല്‍ ചാലിയാറിന്റെ അവസാന ഭാഗം വരെ തിരച്ചില്‍ നടത്തും. മണ്ണില്‍ മൃതദേഹങ്ങള്‍ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാലങ്ങളിലും റഗുലേറ്റര്‍ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങള്‍ മാറ്റി തിരച്ചില്‍ നടത്തും. പി.വി അന്‍വര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം, നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം, അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ, ഡി.എം.ഒ ഡോ. ആര്‍ രേണുക, ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ഡി.എഫ് ഒ കാര്‍ത്തിക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top