Section

malabari-logo-mobile

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന: കെട്ടിട ഉടമയ്ക്ക് കാല്‍ ലക്ഷം രൂപ പിഴ ചുമത്തി

HIGHLIGHTS : Inspection of residences of non-state workers: The building owner was fined a quarter of a lakh rupees

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ എടവണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. വാടക ക്വാര്‍ട്ടേഴ്സ് വൃത്തിഹീനമായി പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാവുന്ന വിധത്തില്‍ അലക്ഷ്യമായി പരിപാലിച്ച കെട്ടിട ഉടമയ്ക്ക് കാല്‍ ലക്ഷം രൂപ പിഴയിട്ടു.

എടവണ്ണ പഞ്ചായത്ത് പരിധിയിലെ പാണ്ടിയാട് വാര്‍ഡില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ മാലിന്യം ഒഴിവാക്കാന്‍ കാര്യമായ സൗകര്യം ഒരുക്കാതിരുന്നതും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും മാലിന്യങ്ങള്‍ മറ്റു സ്ഥലങ്ങളില്‍ തള്ളാനായി കൂട്ടിയിട്ടതും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍നടപടികളുടെ ഭാഗമായി കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. സന്തോഷ് കുമാര്‍ പറഞ്ഞു. വരുംദിവസങ്ങളിലും പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളിലും പരിശോധന തുടരും.

sameeksha-malabarinews

പ്രദേശത്ത് പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായി നിരന്തരം പരാതി ലഭിച്ചിരുന്നു. കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ഹരിത കര്‍മ്മ സേന അവലോകന യോഗത്തിലും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി അന്‍വര്‍, വാര്‍ഡ് മെമ്പര്‍മാരായ ജിജിന ഉണ്ണികൃഷ്ണന്‍, പി മുനീര്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!