ഒളിക്യാമറ വെച്ച് നവദമ്പതികളെ ബ്ലാക്ക് മെയിലിംഗ്; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍

മലപ്പുറം: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. മലപ്പുറം തിരൂരിലാണ് സംഭവം. ചേലേമ്പ്ര സ്വദേശി അബ്ദുല്‍ മുനീര്‍ (35) എന്നയാളെയാണ് തിരൂര്‍ പൊലീസ് പിടികൂടിയത്. ഇയാളുടെ ലാപ്‌ടോപ്പും ഒളിക്യാമറയും പൊലീസ് കണ്ടെടുത്തു.

കോഴിക്കോട്ടെ ഹോട്ടല്‍ മുറിയില്‍ താമസിച്ച ദമ്പതികളെയാണ് അബ്ദുള്‍ മുനീര്‍ ഭീഷണിപ്പെടുത്തിയത്. തിരൂര്‍ സ്വദേശികളായ ദമ്പതികള്‍ ഏതാനും മാസം മുമ്പ് ഹോട്ടലില്‍ മുറിയെടുത്തിരുന്നു. അന്ന് ഒളിക്യാമറ വെച്ച് ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പുറത്ത് വിടാതിരിക്കണമെങ്കില്‍ പണം വേണമെന്നും അബ്ദുള്‍ മുനീര്‍ ഭിക്ഷണപ്പെടുത്തിയിരുന്നു. ഇതോടെ തിരൂര്‍ സ്വദേശി പൊലീസിനെ സമീപിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കോഴിക്കോട് നിന്ന് തിരൂര്‍ പൊലീസ് പിടികൂടി. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപ്പും ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ രൂപത്തിലുള്ള ക്യാമറയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top