മഹിളാ മോര്‍ച്ച പ്രതിഷേധ ജ്വാല

പരപ്പനങ്ങാടി: മഹിളാമോര്‍ച്ച തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവയില്‍ മരണപ്പെട്ട ചാന്ദിനി മോള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രതിഷേധ ധര്‍ണ്ണ നടന്നു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രമ്യാ ലാലു അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു,

ബിജെപി മണ്ഡലം പ്രസിഡണ്ട് ശ്രീരാഗ് പി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.വി തുളസീദാസ്, ബേബി സജിത്ത്, വൈസ് പ്രസിഡന്റ് ശ്രീധരന്‍ തറയില്‍, നഗരസഭ കൗണ്‍സിലര്‍ സുമിറാണി, സി.ജയദേവന്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് എം ശൈലജ, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷണ്മുഖന്‍, പട്ടികജാതി മോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി കാട്ടില്‍ ഉണ്ണികൃഷ്ണന്‍ , തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top