പരപ്പനങ്ങാടിയില്‍ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

പരപ്പനങ്ങാടി: നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 32 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 21 സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ കെ വി പറഞ്ഞു. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ജൈവ അജൈവ മാലിന്യ സംസ്‌കരണം, പാചകപ്പുരയിലെയും പരിസരത്തെയും ശുചിത്വം, ടോയ്‌ലറ്റ് ശുചിത്വം, കുടിവെള്ള ശുദ്ധി, തൊഴിലാളികളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് , ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് ന്യൂനതകള്‍ കണ്ടെത്തിയത്,പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബൈജു, ഷമീര്‍ പി. പി. തുടങ്ങിയവര്‍ പങ്കെടുത്തു.ക്രമക്കേട് കണ്ടെത്തിയ സ്ഥാപങ്ങള്‍ക്കെതിരെ ഫൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top