ഒറ്റയക്കലോട്ടറി കേന്ദ്രത്തില്‍ പരിശോധന; 2 പേര്‍ അറസ്റ്റില്‍

കാളികാവ് :  കാളികാവില്‍ നടത്തുന്ന ഒറ്റയക്കലോട്ടറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. തെന്നല പൂക്കിപ്പറമ്പ് കിഴക്കേപ്പുരക്കല്‍ രമേശ് (32), തെന്നല കുറുമ്പഞ്ചേരി ശരുണ്‍ലാല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

മൊബൈല്‍ കടയുടെ മറവിലാണ് എഴുത്തുലോട്ടറി പ്രവര്‍ത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ്
എസ്‌ഐ വി ശശിധരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കേരള ഭാഗ്യക്കുറിയുടെ അവസാനത്തെ മൂന്ന് അക്ക നമ്പറുകള്‍ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.

ഒന്നാം സമ്മാനക്കാര്‍ക്ക് 25,000 രൂപയും രണ്ടാം സമ്മാ നക്കാര്‍ക്ക് 2500 രൂപയും 500 രൂപ മുന്നാം സമ്മാനവും നല്‍കും. 100 രൂപയാണ് വാങ്ങുന്നത്. പ്രതികളെ ജാമ്യത്തില്‍ വിട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top