പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം

താനൂര്‍ : ഒഴൂര്‍ ഇല്ലത്ത്പടിയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം. ഇല്ലത്ത്പടി നന്ദനത്തില്‍ പത്മ നാഭന്റെ വീട്ടില്‍നിന്നാണ് അലമാരയില്‍ സൂക്ഷിച്ച ആറേമുക്കാല്‍ പവന്‍ സ്വര്‍ണവും 3000 രൂപയും മോഷണം പോയത്. ഒരാഴ്ചയോളമായി വീടുപൂട്ടി പോയതായിരുന്നു.

തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി കണ്ടത്. താനൂര്‍ പൊലീസും മലപ്പുറത്തു നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധ രും സ്ഥലത്തെത്തിയിരുന്നു. സിസിടിവികള്‍ നിരീക്ഷിച്ച് അന്വേഷണം നട ക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top