ഫ്‌ലോറിഡയില്‍ നാശം വിതച്ച് മില്‍ട്ടണ്‍ ചുഴലി

ഫ്‌ലോറിഡ : അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നാശംവിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് സമുദ്രത്തില്‍ പ്രവേശിച്ചു. ‘കാറ്റഗറി 3’ ചുഴലിയായി ബുധന്‍ രാത്രിയാണ് ടാംപയ്ക്ക് 112 കിലോമീറ്റര്‍ തെക്ക് സിയസ്റ്റ കീക്കിന് സമീപം മില്‍ട്ടണ്‍ കരതൊട്ടത്. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് 125 വീട് തകര്‍ന്നു. വിവിധയിടങ്ങളിലായി നാലുപേര്‍ മരിച്ചു. 30 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. ഫ്‌ലോറിഡയില്‍ ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.

കരതൊട്ടപ്പോള്‍ 165 കിലോമീറ്ററായിവേഗം. 28 അടി ഉയരത്തില്‍ തിരമാലകള്‍ അടിച്ചുകയറി. മിന്നല്‍പ്രളയമുണ്ടായി. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. കനത്ത മഴയില്‍ മരങ്ങള്‍ വ്യാപകമായി കടപുഴകി. മില്‍ട്ടണ്‍ 150 അനുബന്ധ ചുഴലികള്‍ സൃഷ്ടിച്ചതായും റിപ്പോര്‍ട്ട്.

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് തീരം വിട്ടു. ഫ്‌ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മില്‍ട്ടണ്‍ തീവ്രത കുറഞ്ഞ കാറ്റഗറി 1 കാറ്റായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കടന്നത്. ഫ്‌ലോറിഡയിലെ ചില ഇടങ്ങളില്‍ കനത്ത മഴ തുടരുന്നുണ്ട്. വരും മണിക്കൂറുകളില്‍ മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top