ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയില്‍

HIGHLIGHTS : Accused of stealing from uninhabited houses arrested

പെരിന്തല്‍മണ്ണ : ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. തൃശൂര്‍ അണ്ടത്തോട് തോട്ടുങ്ങല്‍ സജീറിനെ (38)യാണ് അറസ്റ്റ് ചെയ് തത്. 50ലധികം ഭവനഭേദന ക്കേസുകളില്‍ പ്രതിയാണ്.

ജില്ലയില്‍ ആള്‍താമസമില്ലാത്ത വീടുകളില്‍ പുട്ടുതകര്‍ത്തുള്ള മോഷണക്കേസുകള്‍ വര്‍ധിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘം രൂപീക രിച്ച് നടത്തിയ അന്വേഷണത്തിലാ ണ് സജീര്‍ പടപ്പുറമ്പ് ഭാഗത്ത് താമസിക്കുന്നതായി സൂചന ലഭിച്ചത്. 2022ല്‍ ജാമ്യത്തിലിറങ്ങിയശേ
ഷം സജീര്‍ ഗു രുവായൂര്‍, പട്ടാമ്പി, കൊ പ്പം. ആല ത്തൂര്‍പടി എന്നിവിടങ്ങ ളില്‍ വാടകയ്ക്ക താമസിച്ചിരു ന്നു.

sameeksha-malabarinews

ചോദ്യംചെയ്യലില്‍ ജനുവ രി 27ന് പെരിന്തല്‍മണ്ണ തണ്ണീര്‍പ ന്തല്‍ സ്വദേശിയുടെ വീട്ടില്‍നിന്ന് നാലര പവന്‍ സ്വര്‍ണാഭരണവും 5000 രൂപയും മൊബൈല്‍ഫോണും കവര്‍ന്നതടക്കം ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണം നടത്തിയതായി കണ്ടെത്തി. രാത്രിയില്‍ ബൈക്കില്‍ കറ ങ്ങി ആള്‍താമസമില്ലാത്ത വീടു കള്‍ കണ്ടുവച്ച് അര്‍ധരാത്രി യാണ് മോഷണം നടത്തിയിരു ന്നത്. ഇയാളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

പെരില്‍മണ്ണ ഡിവൈഎസ്പി ടി കെ ഷൈജു, ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍, എസ്‌ഐ ഷാഹുല്‍ഹമീദ്, സല്‍മാന്‍, പി പ്രശാന്ത്, എം മനോജ്കുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, കെ ദിനേ ഷ്, പ്രഭുല്‍ എന്നിവരാണ് പ്രത്യേക അന്വേഷകസംഘത്തി ലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!