പൊന്നാനി സപ്ലൈകോ ഗോഡൗണിൽ പരിശോധന. റേഷൻ ഭക്ഷ്യ ധാന്യങ്ങളിൽ തിരിമറി നടക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് സിവിൽ സപ്ലൈസ് വിജിലൻസിൻ്റെ നിർദ്ദേശപ്രകാരമാണ്
മിന്നൽ പരിശോധന.
പൊന്നാനിയിലെ രണ്ട് ഗോഡൗണുകളിലാണ് രാവിലെ മുതൽ പരിശോധന നടന്നത്. രാവിലെ ഒൻപത് മണി മുതൽ പൊന്നാനി തൃക്കാവിലെ പി.സി.സി സൊസൈറ്റി ഗോഡൗൺ, തൃക്കാവിലെ സ്വകാര്യ ഗോഡൗൺ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ സൂക്ഷിച്ച രജിസ്റ്ററും, സ്റ്റോക്കും ഉദ്യോഗസ്ഥർ ഒത്തു നോക്കിയായിരുന്നു പരിശോധന. തൃക്കാവിലെ സ്വകാര്യ ഗോഡൗണിൽ നൂറുകണക്കിന്പകണക്കിന് ചാക്ക് പച്ചരിയും, പുഴുക്കലരിയും, തരം തിരിക്കാതെ വെച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
സിവിൽ സപ്ലൈസ് വിജിലൻസിൻ്റെ നിർദ്ദേശപ്രകാരം തിരൂർ താലൂക്ക് സപ്ലൈസ് ഓഫീസർ ജോർജ് കെ സാമുവൽ ,തിരൂർ താലൂക്കിലെ റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ രാജൻ, എസ്.സി ബിബിൻ, വി.ഗീതാകുമാരി, എ.എം ബിന്ധ്യ, ജീവനക്കാരൻ പി.അബ്ദുൾ റസാഖ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി




