
വസ്ത്രങ്ങളുടെ ജി എസ് ടി വർധന പിൻവലിച്ചു. ജി എസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതോടെ വസ്ത്രങ്ങളുടെ ജി എസ് ടി അഞ്ചു ശതമാനത്തിൽ തന്നെ തുടരും. പാദരക്ഷകളുടെ ജി എസ് ടി വർധന പിൻവലിക്കാത്തതിനാൽ ജനുവരി ഒന്നു മുതൽ ചെരുപ്പുകളുടെ വില കൂടും.
ജനുവരി ഒന്നു മുതൽ വസ്ത്രങ്ങളുടെ ജി എസ് ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനായിരുന്നു തീരുമാനം.
ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും കടുത്ത പ്രതിഷേധമുയർന്നതിനെ തുടർന്നാണ് നിരക്ക് വർധന പിൻവലിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




