Section

malabari-logo-mobile

രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കടല്‍ പരീക്ഷ പാസായി

HIGHLIGHTS : INS Vikrant completed first round trail run

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ വിമാന വാഹിനി കപ്പലായ വിക്രാന്ത് കടല്‍ പരീക്ഷണം പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തി. അറബിക്കടലില്‍ അഞ്ചു ദിവസത്തെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയാണ് കപ്പല്‍ ഞായറാഴ്ച മടങ്ങിയെത്തിയത്. ഇതോടെ നിര്‍മാണത്തിലെ നിര്‍ണായക ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഒഫ് നേവല്‍ ഡിസൈന്‍ രൂപകലപ്‌ന ചെയ്ത വിക്രാന്തിന്റെ നിര്‍ാമണം കൊച്ചി കപ്പല്‍ശാലയിലായിരുന്നു.

രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലായ വിക്രാന്തിന് 262 മീറ്റര്‍ നിളവും 62 മീറ്റര്‍ വീതിയുമുണ്ട്. 15 ഡക്കുകളിലായി 2300 കമ്പാര്‍ട്ടമെന്റുകളുള്ള കപ്പലിനു മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാം. രണ്ടു റണ്‍വേകളും 18 മൈല്‍ ക്രൂയിസിന് വേഗമുള്ള വിക്രാന്തിന് 7500 നൈല്‍ ദൂരം പോകാനുള്ള സേഷിയുമുണ്ട്.

sameeksha-malabarinews

പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ 20 ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്റ്ററുകളും അടക്കം 30 എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 1700-ലേറെ നാവികരേയും ഉ
ള്‍ക്കൊള്ളാനാവും. 2009-ല്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങിയ കപ്പല്‍ 20013ലാണ് ഔദ്യോഗിക ലോഞ്ചിങ്ങ് നടത്തിയത്. 2020 നവംബറില്‍ ബേസില്‍ ട്രയല്‍ നടത്തിയ ശേഷമാണ് ഇപ്പോള്‍ സീ ട്രയല്‍ നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!