താനൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

താനൂര്‍: നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തയ്യാല അയ്യായ റോഡില്‍ തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. കക്കാട് സ്വദേശിയും കല്ലത്താണിയില്‍ താമസിക്കുന്ന കുറുക്കന്‍ അബ്ദുറഹിമാനാ(50)ണ് മരിച്ചത്.

താനൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ വലതു വശത്തെ പാടത്തേക്ക് തെറിച്ചു. റോഡിന് സമീപമുണ്ടായിരുന്ന തെങ്ങിലിടിച്ച് മറിയുകയായിരുന്നു. ഇതിനിടയിലാണ് റോഡിന്റെ വശത്തുണ്ടായിരുന്ന കാല്‍നടയാത്രക്കാരന്‍ കാറിനിടയില്‍ കുടുങ്ങിയത്. ഇയാളുമായി കാര്‍ പത്ത് മീറ്ററോളം മുന്നോട്ട് നീങ്ങി. ഇയാള്‍ തല്‍ക്ഷണം മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കാറിലുണ്ടായിരുന്ന 2 പേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുണ്ടൂര്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top