കുതിരവട്ടത്ത് കുത്തിവയ്പ് നല്‍കി തിരിച്ചിറങ്ങുന്നതിനിടെ അന്തേവാസി നഴ്‌സിനെ ആക്രമിച്ചു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് നേരെ അന്തേവാസിയുടെ ആക്രമണം. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഏഴാം വാര്‍ഡില്‍ ചികിത്സയിലുള്ള അന്തേവാസിക്ക് കുത്തിവയ്പ് നല്‍കി തിരിച്ചിറങ്ങുന്നതിനിടെയാണ് അക്രമം. സെക്യൂരിറ്റി ജീവനക്കാരെ തള്ളിയിട്ട രോഗി നഴ്സിങ് ഓഫിസറെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഗ്രില്ലില്‍ തട്ടി നെറ്റി മുറിയുകയും വീഴ്ചയുടെ ആഘാതത്തില്‍ വലതുകൈ പൊട്ടുകയും ചെയ്തു. നഴ്സിങ് ഓഫീസര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരാഴ്ചമുമ്പ് ചികിത്സക്ക് പ്രവേശിപ്പിച്ച ഇരുപതുകാരനാണ് ആക്രമിച്ചത്. ബൈപോളാര്‍ അസുഖമുള്ള ഈ യുവാവ് അക്രമാസക്തനായി ബഹളം വച്ചപ്പോള്‍ കുത്തിവയ്പ്പ് നല്‍കി മയക്കാനായി ആദ്യം നടത്തിയ ശ്രമം പരാജയപ്പെടുത്തിയിരുന്നു. പിന്നീട് കൈ കെട്ടിവച്ച് കുത്തിവയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് ചവിട്ടിയത്. ഇയാളെ പിന്നീട് ഒറ്റമുറി സെല്ലി ലേക്ക് മാറ്റി താമസിപ്പിച്ചു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top