
തേഞ്ഞിപ്പലം: കടയില്‍നിന്ന് പണം മോഷ്ട്ടിച്ച യുവാവ് പിടിയില്‍. കാക്കഞ്ചേരി യുകെ സുധീഷ് സിയിലെ പെയിന്റ് കടയില്‍നിന്ന് 12,860 രൂപ കവര്‍ന്ന മമ്പാട് മുണ്ടന്‍ പറമ്പത്ത് വീട്ടില്‍ സുധീഷിനെ (24)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റുചെയ്തത്.
ആഗസ്റ്റ് 10നാണ് മോഷണം നടന്നത്. ചില്ലറയ്ക്കായി എത്തി മേശയിലുണ്ടായിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു. കൊടുവള്ളി, മഞ്ചേരി, പൂക്കോട്ടുംപാടം, എടവണ്ണ, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്.
തേഞ്ഞിപ്പലം എസ്എച്ച്ഒ കെ അബ്ദുല്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ എടക്കര പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




