കലാസംവിധായകന്‍ ഹരി വര്‍ക്കല അന്തരിച്ചു

കൊച്ചി: സിനിമ കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ ഹരി വര്‍ക്കല (72) അന്തരിച്ചു. വര്‍ക്കലയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1984-ല്‍ സംവിധായകന്‍ ജോഷിയുടെ സന്ദര്‍ഭം എന്ന ചിത്രത്തിലാണ് ഹരി വര്‍ക്കലയുടെ സിനിമാ തുടക്കം. നിറക്കൂട്ട്, ന്യൂഡല്‍ഹി, നായര്‍സാബ്, സൈന്യം, നമ്പര്‍ 20 മദ്രാസ് മെയില്‍, ലേലം, പത്രം, ട്വന്റി ട്വന്റി, നരന്‍, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്റണി വര്‍ഗീസ് നായികനായി എത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ഹരി വര്‍ക്കല അവസാനം പ്രവര്‍ത്തിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top