കുറ്റിപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞിനുള്‍പ്പെടെ പരിക്ക്

കുറ്റിപ്പുറം: തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞും വീട്ടമ്മയുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറം കൊടിക്കുന്ന് മുത്താഴത്ത് ഫൈസലിന്റെ മകള്‍ ഫസലുല്‍ ഫാരിസ(3), പാറക്കല്‍ ജമീല(50) എന്നിവരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തെരുവുമായ കടിച്ചത്.

വീടിന്റെ ഉമ്മറത്ത് കളിച്ചോണ്ടിരുന്ന പിഞ്ചുകുഞ്ഞിന്റെ ചെവിയില്‍ നായ കടിച്ച് പരിക്കേല്‍പ്പിച്ചു. വീടിനു പുറകുവശത്തെ ടാപ്പില്‍നിന്ന് വെള്ളമെടുക്കുന്നതിനിടെയാണ് നായ ജമീലുടെ കൈത്തണ്ടയില്‍ കടിച്ച് മുറിവേല്‍പ്പിച്ചത്. ഇരുവരെയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

പരിസരത്തെ ഒരു വീട്ടിലെ ആടിനെയും തെരുവുനായ കചിച്ചിട്ടുണ്ട്. തെരുവുനായയെ പിടികൂടാന്‍ കഴിയാത്തത് പ്രദേശവാസികളെ ഭീതിയിലാക്കിട്ടുണ്ട്.

ബുധനാഴ്ച രാത്രി ഏഴരയോടെ കോരാത്ത് മേലേതില്‍ ബീരാന്‍കുട്ടിയുടെ ഭാര്യ സെല്‍മ(43)യ്ക്കും വീടിനുസമീപത്തുവെച്ച് തെരുവുനായയുടെ കചിയേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top