Section

malabari-logo-mobile

വള്ളിക്കുന്നില്‍ റോഡരികിലെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വന്‍മരങ്ങള്‍ സാമൂഹ്യദ്രോഹികള്‍ ഉണക്കിയതായി പരാതി

HIGHLIGHTS : In Vallikunnu, a 100-year-old tree on the roadside was allegedly dried up by anti-social elements

വള്ളിക്കുന്ന്:  അരിയല്ലൂര്‍ കൊടക്കാട് റോഡരികലെ നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രണ്ട് വന്‍ മരങ്ങള്‍ രാസവസ്തു ഉപയോഗിച്ച് ഉണക്കിയതായി പരാതി. ചേളാരി പരപ്പനങ്ങാടി റോഡില്‍ കെഎച്ച്എഎം എല്‍പി സ്‌കൂളിന് മുന്നിലുള്ള രണ്ട് വന്‍മരങ്ങളാണ് ഉണങ്ങിപ്പോയിരിക്കുന്നത്.

നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള മരങ്ങള്‍ സ്വാഭാവികമായി ഉണങ്ങിയതല്ലെന്നും രാസവസ്തു ഉപയോഗിച്ച് ഉണക്കിയതാണെന്നുമാണ് ആക്ഷേപം. സംഭവത്തെ കുറച്ച് അന്വേണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസിന് പൊതുതാല്‍പര്യ ഹരജി നല്‍കിയിരിക്കുകയാണ് പൊതുപ്രവര്‍ത്തകനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സമീര്‍ പുളിയമഠത്തില്‍.

sameeksha-malabarinews

ഈ മരത്തിന്റെ ചില്ലകള്‍ മുറിച്ചുമാറ്റിയിട്ടുമുണ്ട്. പരാതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സമീര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!